തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠനകേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. എം.എ മലയാളം / എം.എ ഭാഷാശാസ്ത്രം, ബിരുദവും പിഎച്ച്.ഡിയും, അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യോഗ്യതകളും ഉള്ള യൂണിവേഴ്‌സിറ്റി അദ്ധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാര്‍ച്ച് 28ന് മുമ്പ് രജിസ്ട്രാര്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍, പിന്‍: 676502 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.