തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മൂന്നാമത് ബിരുദദാനം ജനുവരി 30 ചൊവ്വാഴ്ച രാവിലെ 11.30ന് സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങില്‍ ഉന്നവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ മുഖ്യാതിഥിയായിരിക്കും. 2015-17 കാലയളവില്‍ കലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും എം.ഫില്‍ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് സര്‍ട്ടിവിക്കറ്റ് വിതരണം നടത്തുന്നത്. വൈസ്ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ് അദ്ധ്യക്ഷത വഹിക്കും.