കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) 11 - ാമത് വാര്‍ഷിക ബിരുദദാനചടങ്ങ് 2018 ജനുവരി 20 ശനിയാഴ്ച രാവിലെ 11.00 മണിക്ക് കളമശ്ശേരി കാമ്പസില്‍ നടക്കും. ബി.എ. എല്‍.എല്‍.ബി (ഓണേഴ്‌സ്) ഡിഗ്രി, 2012 ബാച്ചിലെ 68 വിദ്യാര്‍ത്ഥികള്‍ക്കും ഏകവര്‍ഷ എല്‍.എല്‍.എം. 2016 ഡിഗ്രി ബാച്ചിലെ 31 വിദ്യാര്‍ത്ഥികള്‍ക്കും ദ്വിവര്‍ഷ എല്‍.എല്‍.എം. കോഴ്‌സിലെ 2 പേര്‍ക്കും ബിരുദവും നിയമത്തിലുള്ള ആറ് ഗവേഷണ ബിരുദവുമാണ് ഈ ചടങ്ങില്‍ നല്‍കുന്നത്.