എറണാകുളം I, എറണാകുളം II ക്ലസ്റ്ററുകൾ നടത്തിയ എം.ടെക് മൂന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. വിശദമായ ഫലങ്ങൾ വിദ്യാർഥികളുടെയും കോളേജിന്റെയും ലോഗിനിൽ ലഭിക്കും. ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 12.

bbപിഎച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ

പിഎച്ച്.ഡി. വിദ്യാർഥികളുടെ കോഴ്‌സ് വർക്ക് പരീക്ഷയ്ക്കുള്ള സ്ലോട്ട് തിരിച്ചുള്ള ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

bbബി.ടെക് പരീക്ഷ ടൈംടേബിൾ

ബി.ടെക് ഒന്നാം സെമസ്റ്റർ (2019 സ്‌കീം) റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും മൂന്നാം സെമസ്റ്റർ (2019 സ്‌കീം) റെഗുലർ പരീക്ഷയുടെയും വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ktu.edu.in .