എം.ജി.സർവകലാശാല തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ഓഗസ്റ്റ് മൂന്നു മുതൽ നടത്താനിരുന്ന തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. മേഴ്സി ചാൻസ് പരീക്ഷയുടെ(2020 ഫെബ്രുവരി) പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു.

ബി.എഡ്.ക്ലാസ് ഓൺലൈനായി

വിവിധ ബി.എഡ്. കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.എഡ്. ക്ലാസുകൾ ഓഗസ്റ്റ് മൂന്നു മുതൽ ഓൺലൈനായി ആരംഭിക്കണമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

പരീക്ഷാഫലം

2019 നവംബറിൽ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് (സി.എസ്.എസ്. 2017-2019 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.