2020 അഡ്മിഷൻ പിഎച്ച്.ഡി. രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ജൂലായ്‌ 31-നകം നൽകണം.

പ്രാക്ടിക്കൽ

2020 ഫെബ്രുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.സി.എ.(സി.ബി.സി.എസ്.-2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് മൂന്നിന് അതത് കോേളജിൽ നടക്കും.

പരീക്ഷാഫലം

2019 ഒക്ടോബറിൽ സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്‌സ് സയൻസസിൽ നടന്ന പിഎച്ച്.ഡി. കോഴ്‌സ്‌വർക്ക് (2016 അഡ്മിഷൻ), 2020 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ.(ജനറൽ സോഷ്യൽ സയൻസസ്-സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പിഎച്ച്.ഡി. പ്രവേശനം: യോഗ്യതാ സർട്ടിഫിക്കറ്റ് ഇന്നുകൂടി നൽകാം

പിഎച്ച്.ഡി. പ്രവേശനപരീക്ഷയ്ക്ക് (2019) യോഗ്യതാപരീക്ഷ സർട്ടിഫിക്കറ്റുകൾ നിർദിഷ്ടസമയത്ത് സമർപ്പിക്കാൻ കഴിയാത്തതിനാൽ പരീക്ഷാഫലം തടഞ്ഞുവയ്ക്കപ്പെട്ട വിദ്യാർഥികൾക്ക് രേഖകൾ സമർപ്പിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ mguphdeb@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബുധനാഴ്ച വൈകീട്ട് നാലിനുമുമ്പ് അയച്ചുനൽകാം.