അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏകജാലക (ക്യാപ്) ഓൺലൈൻ രജിസ്‌ട്രേഷൻ ചൊവ്വാഴ്ച രണ്ടിന് ആരംഭിക്കും.

www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ. പ്രവേശനപ്രക്രിയ പൂർണമായി ഓൺലൈനിലാണ്.

ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ്‌ ചെയ്യണം.