: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കണ്ടെയ്ൻമെന്റ് സോണിലായ കോളേജുകളിലെ പി.ജി., ബി.എഡ്. പരീക്ഷാകേന്ദ്രങ്ങൾ മാറ്റി പുനഃക്രമീകരിച്ചു. മഹാത്മാഗാന്ധി സർവകലാശാല 24-നും 27-നും നടത്താനിരിക്കുന്ന പരീക്ഷകൾക്കുള്ള കേന്ദ്രങ്ങളാണ് മാറ്റിയത്. പത്തനംതിട്ട ജില്ലയിൽ പ്രത്യേക പരീക്ഷാകേന്ദ്രത്തിന് അപേക്ഷിച്ച ബി.എഡ്. വിദ്യാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം.

ഇടത്തല അൽ അമീൻ കോളേജ് പരീക്ഷാകേന്ദ്രമായവർ കളമശേരി സെന്റ് പോൾസ് കോളേജിലും ഇടത്തല എം.ഇ.എസ്. ട്രെയിനിങ് കോളേജിലെ വിദ്യാർഥികൾ തൃക്കാക്കര ഹിൽവാലി ട്രെയിനിങ് കോളേജിലും മന്നം എച്ച്.ഡി.പി.വൈ. കോളേജ് ഓഫ് എജ്യുക്കേഷനിലെ വിദ്യാർഥികൾ അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ.ഇ.എം. സ്‌കൂളിലും പരീക്ഷയെഴുതണം.

തിരുവല്ല സെന്റ് മേരീസ് ട്രെയിനിങ് കോളേജിലെ വിദ്യാർഥികൾ ചെങ്ങന്നൂർ മാർ സെവേറിയോസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലും തിരുവല്ല ടൈറ്റസ് സെക്കൻഡ് ട്രെയിനിങ് കോളേജിലെ വിദ്യാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും തിരുവല്ല മാർത്തോമ കോളേജിലെ വിദ്യാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും പരീക്ഷയെഴുതണം.

തിരുവല്ല പാലിയേക്കര സെന്റ് മേരീസ് കോളേജിലെ വിദ്യാർഥികൾ പരുമല മാർ ഗ്രിഗോറിയസ് കോളേജിലും ഇടത്തല എം.ഇ.എസ്. കോേളജിലെ വിദ്യാർത്ഥികൾ കളമശേരി സെന്റ് പോൾസ് കോളേജിലും പരീക്ഷയെഴുതണം. കണ്ടെയ്‌ൻമെന്റ് സോണിലായതുമൂലം ഏതെങ്കിലും വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ സാധിക്കാതെവന്നാൽ മറ്റൊരു അവസരം നൽകുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.