കാലിക്കറ്റ് സർവകലാശാല എം.ഫിൽ. പ്രവേശനത്തിന് ഓൺലൈനായി 30-ന് അഞ്ചുമണി വരെ അപേക്ഷിക്കാൻ അവസരം. ഫീസ് - ജനറൽ 555/- രൂപ, എസ്.സി./എസ്.ടി. 190/- രൂപ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തിൽ ക്യാപ് ഐഡിയും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി www.cuonline.ac.in എന്ന വെബ്‌സൈറ്റിലൂടെ അടിസ്ഥാന വിവരങ്ങൾ നൽകണം. രണ്ടാംഘട്ടത്തിൽ, മൊബൈലിൽ ലഭിച്ച ക്യാപ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കണം. ഇത് പഠനവകുപ്പുകളിലേക്കോ, റിസേർച്ച് സെന്ററുകളിലേക്കോ അയയ്ക്കേണ്ടതില്ല. പ്രവേശനപ്പരീക്ഷ, എം.ഫിൽ. റഗുലേഷൻ, ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ് സൈറ്റിൽ.

ബി.വോക് പരീക്ഷ മാറ്റി

28-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.വോക്. റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (2018 മുതൽ പ്രവേശനം) പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.