ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ ഫീസടച്ച് 13-ന് 4.30-ന് മുമ്പായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.

ബിരുദം രണ്ടാം ഫൈനൽ അലോട്ട്‌മെന്റ്

ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഫൈനൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ ഫീസടച്ച് 12-ന് 4.30-ന്‌ മുമ്പായി പ്രവേശനം നേടണം.

പരീക്ഷാഫലം ഒന്നാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എസ്.ഡബ്യു., ബി.ടി.എസ്., ബി.എഫ്.ടി. സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ്. (മോഡൽ ഒന്ന്, രണ്ട്, മൂന്ന്) സപ്ലിമെന്ററി (2013-2016) അഡ്മിഷൻ പരീക്ഷകളുടെയും നാലാം സെമസ്റ്റർ ബി. വോക്ക് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധന

ഒന്നാം സെമസ്റ്റർ എം.കോം (സി.എസ്.എസ്.), 2016 ഡിസംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.കോം(പ്രൈവറ്റ്) എന്നീ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന ഇ.ജെ. അഞ്ച് സെക്ഷനിൽ 17, 18, 19 തീയതികളിൽ നടത്തും. വിദ്യാർത്ഥികൾ പരീക്ഷാഭവൻ റൂം നമ്പർ 226-ൽ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ് എന്നിവയുമായി എത്തണം.

പരീക്ഷാതീയതി

ഒന്നാം സെമസ്റ്റർ ബി.പി.എഡ് (2017 അഡ്മിഷൻ റെഗുലർ), 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 28-ന് ആരംഭിക്കും. രണ്ടാം സെമസ്റ്റർ ബി.പി.എഡ് (2017 അഡ്മിഷൻ റെഗുലർ)/ 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ ഒമ്പതിന് ആരംഭിക്കും. മൂന്നാം വർഷ ബി.എസ്.സി എം.എൽ.ടി. (2015 അഡ്മിഷൻ റെഗുലർ)/ 2009-2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും.

പ്രോജക്ട് ഇവാലുവേഷൻ

നാലാം സെമസ്റ്റർ എം.എസ്.സി. ബയോ സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാവോസിയും 18, 19 തീയതികളിൽ പാലാ സെന്റ് തോമസ് കോളേജിൽ നടത്തും. ഒന്ന്, നാലാം സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്‌സ് (ഓഫ് ക്യമ്പസ്) (സപ്ലിമെന്ററി/ മേഴ്‌സി) പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാവോസിയും 18-ന് സർവകലാശാലാ പരീക്ഷാവിഭാഗം റൂം നമ്പർ 201-ൽ നടത്തും.

തീയതി നീട്ടിഒന്നും രണ്ടും സെമസ്റ്റർ ബി.എ., ബി.കോം (െപ്രെവറ്റ് രജിസ്ട്രഷൻ) (2017 അഡ്മിഷൻ സി.ബി.സി.എസ്.എസ്. റെഗുലർ/2017 അഡ്മിഷന് മുൻപ് സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷകളുടെ ഫീസ് 50 രൂപ ഫൈനോടുകൂടി 14-ന് മുമ്പ് അടയ്ക്കാം.