ഒന്നാം സെമസ്റ്റര്‍ എം.എഡ്. (ദ്വിവത്സരം-2017 അഡ്മിഷന്‍ റഗുലര്‍/2015 & 2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ 13 മുതല്‍ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. സപ്ലിമെന്ററി വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പിഴയില്ലാതെ ഡിസംബര്‍ ഏഴുവരെ സ്വീകരിക്കും. രണ്ടാം സെമസ്റ്റര്‍ എം.സി.എ. (പുതിയ സ്‌കീം 2016 അഡ്മിഷന്‍ സി.പി.എ.എസ്./സ്റ്റാസിലെ റഗുലര്‍ വിദ്യാര്‍ഥികള്‍) പരീക്ഷകള്‍ ഡിസംബര്‍ 20-ന് ആരംഭിക്കും.അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. കംപ്യൂട്ടര്‍ എന്‍ജിനീയറിങ് & നെറ്റ്വര്‍ക്ക് ടെക്‌നോളജി (2016 അഡ്മിഷന്‍ റഗുലര്‍ & 2016-നു മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ഡിസംബര്‍ 20-ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (2016 അഡ്മിഷന്‍ റഗുലര്‍/2015 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഡിസംബര്‍ 13-ന് ആരംഭിക്കും. രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (2016 അഡ്മിഷന്‍ റഗുലര്‍/2015 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജനുവരി നാലിന് ആരംഭിക്കും.നാലാം സെമസ്റ്റര്‍ ബി.എഡ്. (സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ ലേണിങ് ഡിസെബിലിറ്റി-2015 അഡ്മിഷന്‍, ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍) പരീക്ഷകള്‍ ജനുവരി നാലിന് ആരംഭിക്കും.പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ ഡിസംബര്‍ 13-ന് ആരംഭിക്കും.സൂക്ഷ്മപരിശോധന

2017 മേയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്സി. ബോട്ടണി പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ ഡിസംബര്‍ 7, 8 തീയതികളില്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം സില്‍വര്‍ ജൂബിലി പരീക്ഷാഭവനിലെ 226-ാം നമ്പര്‍ മുറിയില്‍ ഹാജരാകണം.ഹെല്‍പ്പ്‌ലൈന്‍

മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷാഭവനില്‍ സജ്ജീകരിച്ചിരിക്കുന്ന ഫ്രണ്ട് ഓഫീസില്‍ എന്‍ക്വയറി/ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ ലഭ്യമാക്കി. 8330013004 മുതല്‍ 8330013009 വരെയുള്ള നമ്പരുകളിലും 0481-2731000, 2733626 എന്നീ നമ്പരുകളിലും പരീക്ഷാ അന്വേഷണ സേവനങ്ങള്‍ ലഭ്യമാണ്.