ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ പ്രവേശനത്തിന് സ്‌പോർട്‌സ്/കൾച്ചറൽ/ ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സീറ്റുകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് പട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിക്കും. ഒക്‌ടോബർ ഒന്നുമുതൽ നാലുവരെ അർഹരായവർക്ക് കോളേജുകളിൽ പ്രവേശനം നൽകും. അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർ അതത് കോളേജുമായി ബന്ധപ്പെട്ട് ഒക്‌ടോബർ നാലിനകം പ്രവേശനം ഉറപ്പാക്കണം.

ബി.എഡ്. പ്രവേശനം

എം.ജി.സർവകലാശാല ബി.എഡ്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവരിൽ, ഇവിടത്തെ ബിരുദപ്രോഗ്രാമുകളിൽനിന്ന്‌ വ്യത്യസ്തമായ ബിരുദങ്ങളുള്ളവർ പ്രസ്തുത പ്രോഗ്രാം ഇവിടത്തെ ഏത് ബിരുദത്തിന് തുല്യമാണോ ആ വിവരം ഓൺലൈൻ അപേക്ഷയിൽ കാണിച്ചിരിക്കണം. കേരളത്തിലെ മറ്റ് സർവകലാശാലകളിൽനിന്നുള്ളവർ, സ്‌പെഷലൈസ്ഡ് പ്രോഗ്രാമുകൾ ഒഴികെയുള്ള ബിരുദപ്രോഗ്രാമുകൾക്ക് ’പ്രോഗ്രാം വൈസ് എലിജിബിലിറ്റി’ ഹാജരാക്കേണ്ടതില്ല. എന്നാൽ കേരളത്തിലെ മറ്റ് സർവകലാശാലകളിൽനിന്ന്‌ സ്‌പെഷലൈസ്ഡ് ബിരുദം നേടിയവരും കേരളത്തിന് വെളിയിലുള്ള സർവകലാശാലകളിൽനിന്ന്‌ ബിരുദം നേടിയവരും പ്രോഗ്രാം വൈസ് എലിജിബിലിറ്റി പ്രവേശനസമയത്ത് ഹാജരാക്കണം

പുതുക്കിയ പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളേജുകളിൽ സെപ്റ്റംബർ 27-ന് നടത്താനിരുന്നതും 28-ലേക്ക് മാറ്റിവെച്ചതുമായ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) (2019 അഡ്മിഷൻ റഗുലർ/ 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ അഞ്ചിന് നടത്തും. പരീക്ഷാസമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

പരീക്ഷാതീയതി

സി.ബി.സി.എസ്. (2020 അഡ്മിഷൻ റഗുലർ/ 2019, 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ്.സി. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ റഗുലർ/ 2019 അഡ്മിഷൻ റീഅപ്പിയറൻസ് മാത്രം) ബിരുദ പരീക്ഷകൾ ഒക്‌ടോബർ അഞ്ചുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

മോഡൽ ഒന്ന്-ആനുവൽ സ്‌കീം ബി.എ./ ബി.എസ്.സി./ ബി.കോം. പാർട്ട് വൺ ഇംഗ്ലീഷ്, പാർട്ട് രണ്ട് അഡീഷണൽ/ മോഡേൺ ലാംഗ്വേജ് (അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ്)/ പാർട്ട് വൺ ഇംഗ്ലീഷ് അദാലത്ത് മേഴ്‌സി ചാൻസ് (യു.ജി.സി. സ്‌പോൺസേർഡ് ആനുവൽ സ്‌കീം) പരീക്ഷകൾ നവംബർ മൂന്നുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

ബി.ടെക്. ആറാം സെമസ്റ്റർ പുതിയ സ്കീം-(2010 അഡ്മിഷൻ മുതൽ-സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഭാഗമായുള്ള (പുതുക്കിയ) സോയിൽ സ്റ്റെബിലിറ്റി അനാലിസിസ്, വെഹിക്കിൾ ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് എന്നീ പരീക്ഷകൾ ഒക്‌ടോബർ 11-ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.

പരീക്ഷാഫലം

2020 മാർച്ചിലെ ഒന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷൽസ് വേദാന്ത പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി/ബെറ്റർമെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.