2021 സെപ്റ്റംബറിൽ നടന്ന എട്ടാം സെമസ്റ്റർ ബി.ടെക്. (സീപാസ്) റെഗുലർ/സപ്ലിമെന്ററി, 2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. ഫുഡ് ആൻഡ്‌ ഇൻഡസ്ട്രിയൽ മൈക്രോബയോളജി റെഗുലർ, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എം.എ./ എം.സി.ജെ./ എം.എസ്.ഡബ്ലിയു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.എ. ആൻഡ്‌ എം.ടി.ടി.എം. (2018, 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ - മേഴ്‌സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾ ഡിസംബർ 14-ന് ആരംഭിക്കും. നാലാം സെമസ്റ്റർ എം.എസ്‌സി. (2018, 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ - മേഴ്‌സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾ ഡിസംബർ 14-ന് ആരംഭിക്കും. നാലാംസെമസ്റ്റർ എം.കോം. (2018, 2017, 2016 അഡ്മിഷൻ -സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ -മേഴ്‌സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾ ഡിസംബർ 14-ന് ആരംഭിക്കും.

അപേക്ഷാ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറുമുതൽ 10 വരെ സെമസ്റ്റർ ബി.എ. -എൽ.എൽ.എബി. (പഞ്ചവത്സരം -ഓണേഴ്‌സ് - 2006 അഡ്മിഷൻ - മുതൽ മേഴ്‌സിചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ ഒന്നുവരെയും 525 രൂപ പിഴയോടെ ഡിസംബർ രണ്ടിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്നിനും അപേക്ഷിക്കാം. വിദ്യാർഥികൾ 7350 രൂപ രണ്ടാം മേഴ്‌സി ചാൻസ് ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

സീറ്റൊഴിവ്

സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജിയിൽ എം.എസ്‌സി. നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജി (ഫിസിക്‌സ്) 2021 ബാച്ചിൽ എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ഫോൺ: 7907478110.

സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്‌സിൽ എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ എസ്‌.സി., എസ്.ടി., ഒ.ഇ.സി., ജനറൽ, വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 8304870247

വൈവാവോസി

നാലാം സെമസ്റ്റർ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകളുടെ വൈവാവോസി ഡിസംബർ ഒന്നുമുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.