നാലാംസെമസ്റ്റർ ബി. വോക്. (2018, 2017, 2016, 2015 അഡ്മിഷൻസ്-സപ്ലിമെൻ്ററി/ 2014 അഡ്മിഷൻ-മേഴ്സിചാൻസ്-പഴയ സ്‌കീം) പരീക്ഷകൾക്ക് നവംബർ എട്ടുവരെ പിഴ കൂടാതെയും, ഒൻപതിന് 525 രൂപ പിഴയോടുകൂടിയും, 10-ന് 1050 രൂപാ സൂപ്പർ ഫൈനോടുകൂടിയും അപേക്ഷിക്കാം. പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (ഒരു സെമസ്റ്ററിന് പരമാവധി 210 രൂപ)സി.വി. ക്യാംപ് ഫീസും അടയ്ക്കണം. ഇതുകൂടാതെ, ആദ്യത്തെ തവണ മേഴ്സിചാൻസായി പരീക്ഷ എഴുതുന്നവർ 5250 രൂപ സ്പെഷൽ ഫീസായി അടയ്ക്കണം. എല്ലാ വിദ്യാർത്ഥികളും ഈ ലിങ്കിലുള്ള ഗൂഗിൾ ഫോമും പൂരിപ്പിച്ചുനൽകണം.- https://forms.gle/NSSBf2qZ36h2UoNc9.

സ്പോട്ട് അഡ്മിഷൻ ഇന്ന്

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തുന്ന സോഷ്യൽ വർക്ക് ഇൻ ഡിസബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്‌ഷൻ വിഭാഗത്തിലുള്ള ബിരുദാനന്തര ബിരുദ (എം.എ.എസ്.ഡബ്ള്യു.ഡി.എസ്.) കോഴ്സിന്റെ പുതിയ ബാച്ചിൽ എസ്.സി. വിഭാഗത്തിൽ രണ്ടും ഒ.ഇ.സി, മുസ്‌ലിം, എൽ.സി. വിഭാഗങ്ങളിൽ ഓരോ സീറ്റുവീതവും ഒഴിവുണ്ട്. താത്‌പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 10.30-ന് സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0481-2731034.

സ്‌കൂൾ ഓഫ് ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വകുപ്പിൽ എം.എസ്.സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഫോൺ: 9446459644.

പരീക്ഷാഫലം

ഐ.ഐ.ആർ.ബി.എസ്. 2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സയൻസ് -ഫാക്കൽറ്റി) സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബിരുദ പ്രവേശനം

കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പരീക്ഷാ നവംബർ 8 മുതൽ

ആറാം സെമസ്റ്റർ ബി.വോക്. (2018 അഡ്മിഷൻ - റെഗുലർ - പുതിയ സ്കീം) പരീക്ഷകൾ നവംബർ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ

ടൈംടേബിൾ

മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.ടെക്. (2015 മുതലുള്ള അഡ്മിഷൻ -സപ്ലിമെൻ്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ (www.mgu.ac.in) പ്രസിദ്ധീകരിച്ചു.