മൂന്നാം സെമസ്റ്റർ എം.എസ്‌.സി. - ബയോസ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ), എട്ടാംസെമസ്റ്റർ ബി.ടെക്. (CPAS) റെഗുലർ/ സപ്ലിമെന്ററി, മൂന്നാംസെമസ്റ്റർ എം.എ. അനിമേഷൻ, സിനിമ ആൻഡ് ടെലിവിഷൻ ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ (സി.എസ്.എസ്.) (റെഗുലർ/സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ എം.എസ്‌സി. ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (റെഗുലർ), മൂന്നാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ്) റെഗുലർ, മൂന്നാം സെമസ്റ്റർ എം.എസ്‌സി. സുവോളജി (റെഗുലർ /സപ്ലിമെന്ററി /ബെറ്റെർമെൻറ്), മൂന്നാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരത്തിന്‌: www.mgu.ac.in.

പരീക്ഷാ തീയതി

നവംബർ 15-ന് നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഒന്നാംവർഷ എം.എ. സിറിയക് (കോർ സിറിയക് സ്റ്റഡീസ് ഇൻ ഇന്ത്യ) പരീക്ഷ (സി.എസ്.എസ്. 2019 അഡ്മിഷൻ റെഗുലർ) ഡിസംബർ മൂന്നിന് നടക്കും.

പരീക്ഷാ തീയതി

രണ്ടാംസെമസ്റ്റർ എം.എഡ്. (സ്പെഷ്യൽ എജ്യുക്കേഷൻ- ഇന്റലക്ച്വൽ ഡിസബിലിറ്റി രണ്ടാം വർഷ (2019 അഡ്മിഷൻ) പരീക്ഷകൾ ഡിസംബർ 13 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ഒന്ന് വരെയും 525 രൂപ പിഴയോടെ ഡിസംബർ രണ്ട് വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്നുവരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടയ്ക്കണം. പഞ്ചവത്സര ബി.ബി.എ. - എൽ.എൽ.ബി. (ഓണേഴ്‌സ് 2016 അഡ്‌മിഷൻ റെഗുലർ) പത്താംസെമസ്റ്റർ

പരീക്ഷകൾ ഡിസംബർ 13-ന് ആരംഭിക്കും

നാലാം സെമസ്റ്റർ ബി.എസ്‌സി. നഴ്സിങ് (2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 15 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ഒന്ന് വരെയും 525 രൂപ പിഴയോടെ ഡിസംബർ രണ്ട് വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്നുവരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ പേപ്പറൊന്നിനു 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (പരമാവധി ലേണിങ് ഡിസബിലിറ്റി / ഇന്റലക്ച്വൽ ഡിസബിലിറ്റി 2020 അഡ്മിഷൻ- റെഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 15 വരെയും 525 രൂപ പിഴയോടെ ഡിസംബർ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 17 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

വൈവ വോസി

2021 ഒക്ടോബറിലെ പത്താം സെമസ്റ്റർ ബി ആർക്ക് റെഗുലർ/സപ്പ്ളിമെന്ററി പരീക്ഷയുടെ തീസിസ് മൂല്യനിർണയം, വൈവ വോസി എന്നിവ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ നടക്കും.