യഥാക്രമം 30, ഓഗസ്റ്റ് നാല് തീയതികളിൽ നടത്തുന്ന പഞ്ചവത്സര എൽ.എൽ.ബി. (അഫിലിയേറ്റഡ് കോളേജുകൾ) എട്ട്, ആറ് സെമസ്റ്റർ പരീക്ഷാ കേന്ദ്രങ്ങളായി സർവകലാശാലാ പരിധിയിലുള്ള ലോ കോളേജുകളും സർവകലാശാലയുടെ പ്രവർത്തന പരിധിക്ക് പുറത്തുള്ള കേന്ദ്രങ്ങളും ലഭിച്ചിട്ടുള്ളവർക്ക് ആവശ്യമെങ്കിൽ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം അനുവദിക്കും. താത്പര്യമുള്ളവർ ഇതിനായി സർവകലാശാലാ വെബ് സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോറത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുൻപ് അപേക്ഷിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പ്രാക്ടിക്കൽ

ഒൻപതാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്മിഷൻ-റഗുലർ/2015, 2014 അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 29-ന് ആരംഭിക്കും.

പരീക്ഷാഫലം

2020 ഡിസംബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ. റീഹാബിലിറ്റേഷൻ സൈക്കോളജി (2018-2019-സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2019 നവംബറിലെ ബി.സി.എ. (ഓഫ് കാമ്പസ്‌) സപ്ലിമെന്ററി/മേഴ്‌സിചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എക്സ്റ്റേണൽ പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് നടത്തുന്ന എം.എഡ്., എം.ഫിൽ. പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്ററുകളിലെ എക്സ്റ്റേണൽ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിനകം അപേക്ഷ നൽകിയിട്ടുള്ളവരെയാണ് പരീക്ഷ എഴുതാൻ അനുവദിക്കുക.