മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിന്റെ കീഴിൽ എനർജി സയൻസിൽ എം.ടെക്. ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. 28-ന് പ്രവേശനനടപടികൾ അവസാനിക്കും. മാർച്ച് ആദ്യവാരം മുതൽ ക്ലാസുകൾ ആരംഭിക്കും. 12 വിദ്യാർഥികൾക്കാണ് പ്രവേശനം. സുസ്ഥിര ഊർജശാസ്ത്രത്തിൽ വിദ്യാർഥികളുടെ കഴിവ് വർധിപ്പിക്കുക എന്നതാണ് പ്രധാനലക്ഷ്യം. കൂടുതൽവിവരങ്ങൾക്ക്: cat.mgu.ac.in ഫോൺ 0481 - 2733595. E mail id: cat@mgu.ac.in

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ/2014-2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 23-ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാലാ വെബ് സൈറ്റിൽ.