മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിലെ ഒന്നാംസെമസ്റ്റർ ബിരുദ ക്ലാസുകൾ 28-ന് തുടങ്ങും. തുടക്കത്തിൽ ഓൺലൈൻ ക്ലാസുകളായിരിക്കും. നേരിട്ടുള്ള ക്ലാസുകൾ സർക്കാർ നിർദേശങ്ങൾക്ക്‌ വിധേയമായി മാത്രമേ ഉണ്ടാകൂ. ഓൺലൈൻ ക്ലാസുകളുടെ സമയക്രമവും മറ്റ് വിശദാംശങ്ങളും അതത് കോളേജിൽനിന്ന് വിദ്യാർഥികൾക്ക് ലഭിക്കും.