നവംബർ 24-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ-റെഗുലർ/ 2020-ന് മുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി) ദ്വിവത്സരം പരീക്ഷകൾ ഡിസംബർ ഏഴിന്. നവംബർ 26-ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ ഡിസംബർ ഏഴിന്. നവംബർ 27-ന് അഫിലിയേറ്റഡ് കോളജേുകളിൽ നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾ 30-ന്. ഡിസംബർ നാലിന് നടത്താനിരുന്ന ഒന്നാംസെമസ്റ്റർ എം.എ./എം.എസ് സി./ എം.കോം./എം.സി.ജെ./എം.എസ്.ഡബ്ലിയു./ എം.ടി.എ./എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.ടി.എം. (സി.എസ്.എസ്. - 2020 അഡ്മിഷൻ - റഗുലർ/2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10-ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷത്തീയതി

മൂന്നാംവർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 2008-2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ എട്ടുമുതൽ നടക്കും.

വൈവാ-വോസി

2021 സെപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എഡ്. (2019 അഡ്മിഷൻ-റഗുലർ-ദ്വിവത്സരം) പരീക്ഷയുടെ വൈവാ -വോസി നവംബർ 29 മുതൽ ഡിസംബർ മൂന്നുവരെ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും.

പരീക്ഷാഫലം

2021 ജനുവരിയിലെ മൂന്നാം സെമസ്റ്റർ എം.എ. മലയാളം (സി.എസ്.എസ്.), 2021 മാർച്ചിലെ രണ്ടാംവർഷ ബാച്ചിലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി-സപ്ലിമെന്ററി (2008-2014, 2015-2016), 2021 ജനുവരിയിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി. ഹോം സയൻസ് ബ്രാഞ്ച് 10 (എ), 10 (ഡി) പി.ജി.സി.എസ്.എസ്., 2021 ജനുവരിയിലെ മൂന്നാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി (റഗുലർ, സപ്ലിമെന്ററി), സി.എസ്.എസ്., 2021 ജനുവരിയിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി (സി.എസ്.എസ്. റെഗുലർ, സപ്ലിമെന്ററി), 2021 ജനുവരിയിലെ മൂന്നാംസെമസ്റ്റർ എം.കോം. (സി.എസ്.എസ്.) റെഗുലർ/സപ്ലിമെന്ററി ,2021 ജൂണിൽ ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിങ്‌ ആൻഡ്‌ സെന്റർ-സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (2020-22 ബാച്ച് - സി.എസ്.എസ്.) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാനോ, എനർജി വിഭാഗങ്ങളിൽ എം.ടെക്.

നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജി, എനർജി സയൻസസ് വിഷയങ്ങളിൽ എം.ജി. കാമ്പസിലെ പ്രത്യേക പഠനകേന്ദ്രങ്ങൾ നടത്തുന്ന എം.ടെക്. കോഴ്‌സുകളുടെ പുതിയ ബാച്ചുകളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. വിവരങ്ങൾക്ക്: 9447712540, materials@mgu.ac.in, 8281082083.

അഭിമുഖം

സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു.

അന്തിമ സ്ഥാനപ്പട്ടിക

2019 മേയിൽ നടത്തിയ എം.എസ്‌സി. മാത്തമാറ്റിക്‌സ് (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപ്പട്ടിക പ്രസിദ്ധീകരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ജിത ജെയ്ക്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ ശ്രുതി എസ്. കുമാർ, എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും പാലാ സെന്റ് തോമസ് കോളേജിലെ സി.കെ. അഞ്ജലി, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ അലീന ജോയ് എന്നിവർ മൂന്നാം സ്ഥാനവും നേടി.