കോവിഡ് നിയന്ത്രണങ്ങൾമൂലം പഞ്ചവത്സര എൽ.എൽ.ബി. പത്താം സെമസ്റ്റർ പരീക്ഷയെഴുതാൻ കഴിയാതിരുന്ന റെഗുലർ (2015 അഡ്മിഷൻ) വിദ്യാർഥികൾക്ക് ചാൻസ് നഷ്ടപ്പെടാതെ പരീക്ഷയെഴുതുന്നതിനായി സ്പെഷ്യൽ പരീക്ഷ നടത്തുന്നു. ഇതിനായി ചൊവ്വാഴ്ചമുതൽ സർവകലാശാലാ വെബ് സൈറ്റിൽ ലഭിക്കുന്ന ഗൂഗിൾ ഫോമിലൂടെ അപേക്ഷ നൽകണം. അപേക്ഷകൾ 30-ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. കൂടാതെ, കോവിഡ്/ക്വാറന്റീൻ കാരണങ്ങളാലാണ് പരീക്ഷയെഴുതാൻ കഴിയാതിരുന്നതെന്ന് തെളിയിക്കുന്ന രേഖകൾ ar22exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം.

പരീക്ഷാ ഫലം

സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ്‌ െഡവലപ്‌മെൻറ് സ്റ്റഡീസ് ഈ വർഷം ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ.-ഗാന്ധിയൻ സ്റ്റഡീസ്, എം.എ. െഡവലപ്‌മെൻറ് സ്റ്റഡീസ് (2019-അഡ്മിഷൻ-സി.എസ്.എസ്.) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.