എം.ജി. സർവകലാശാല ഒന്നും രണ്ടും സെമസ്റ്റർ എം.എ. (ഇക്കണോമിക്‌സ്) പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി/2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഏപ്രിൽ 28 വരെ അപേക്ഷിക്കാം.

വൈവാവോസി 30-ന്

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. വിദ്യാർഥികളുടെ വൈവാവോസി ഏപ്രിൽ 30-ന് രാവിലെ 10 മുതൽ ഗൂഗിൾ മീറ്റിലൂടെ നടക്കും.

പരീക്ഷാഫലം

2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (റഗുലർ, സപ്ലിമെന്ററി), 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. (പി.ജി.സി.എസ്.എസ്.) ഐ.ടി. (റഗുലർ), 2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി. ബയോസയൻസസ് (2019-2021-സി.എസ്.എസ്.), 2020 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ സി.എസ്.എസ്.-റഗുലർ, സപ്ലിമെന്ററി), 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.