എം.ജി.സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട്.

ഭിന്നശേഷി ക്വാട്ട: അപേക്ഷ 28 വരെ

ബി.എഡ്. പ്രോഗ്രാമുകളിൽ ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള ക്വാട്ടയിലേക്ക് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. റാങ്ക് ലിസ്റ്റ് 29-ന് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

2021 ജൂലായിൽ സ്‌കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. കംപ്യൂട്ടർ സയൻസ് (2019-21 ബാച്ച്-റീഅപ്പിയറൻസ്)-സി.എസ്.എസ്., 2020 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ 2019-21 ബാച്ച് രണ്ടാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി (റഗുലർ, സപ്ലിമെന്ററി-സി.എസ്.എസ്.),2021 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ്‌ ബിസിനസ് സ്റ്റഡീസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ, റീഅപ്പിയറൻസ്- സി.എസ്.എസ്.), 2019 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിഷറി ബയോളജി ആൻഡ്‌ അക്വാകൾച്ചർ (2015, 2016 അഡ്മിഷൻ- റഗുലർ) എന്നീ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുതുക്കിയ പരീക്ഷാതീയതി

മൂന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ-റഗുലർ) പരീക്ഷകൾ സെപ്റ്റംബർ 28-ന് ആരംഭിക്കും.

സ്പെഷ്യൽ പരീക്ഷ

ആറാം സെമസ്റ്റർ ബി.എ., ബി.കോം. (ഏപ്രിൽ 2021-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നവരും കോവിഡ് 19 നിയന്ത്രണങ്ങൾമൂലം പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവരുമായ വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്പെഷ്യൽ പരീക്ഷ 28-ന് ആരംഭിക്കും.

പരീക്ഷാതീയതി

ഒന്നും രണ്ടും മൂന്നും വർഷ ബി.എസ് സി. നഴ്‌സിങ്‌ (2016 അഡ്മിഷൻ-മുതൽ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നവംബർ മൂന്ന്, ഒക്‌ടോബർ 22, ഒക്‌ടോബർ 11 തീയതികളിൽ ആരംഭിക്കും.

ബിരുദ പ്രവേശനം: സംവരണ ക്വാട്ട രജിസ്‌ട്രേഷൻ 29 വരെ

എയ്ഡഡ്/സർക്കാർ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളിൽ ബിരുദ പ്രവേശനത്തിന് പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെൻറിന് ഇതുവരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ചശേഷം റിജക്ടായവർക്കും 29-ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാൻ അവസരം.