ഒക്ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എസ്‌സി. സൈബർ ഫൊറൻസിക് ബിരുദ പരീക്ഷകളും നാലാം സെമസ്റ്റർ ബി.വോക് പരീക്ഷകളും യഥാക്രമം നവംബർ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടക്കും.

ഒക്ടോബർ 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.ആർക് പരീക്ഷകൾ ഒക്ടോബർ 29, നവംബർ ഒന്ന് തീയതികളിലും അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. പരീക്ഷകൾ നവംബർ മൂന്ന്, അഞ്ച് തീയതികളിലും നടക്കും.

ഒക്ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ്‌സി. നഴ്‌സിങ്‌ പരീക്ഷകൾ നവംബർ 17, 19, 22 തീയതികളിലും നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. പരീക്ഷകൾ ഒക്ടോബർ 29, നവംബർ ഒന്ന്, മൂന്ന് തീയതികളിലും ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ്‌സി./ എം.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ 2018, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി/2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് -സ്പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ നവംബർ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിലും മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. 2017-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഒക്ടോബർ 27, 29, നവംബർ ഒന്ന് തീയതികളിലും നടക്കും.

ഒക്ടോബർ 18, 20, 21, 22 തീയതികളിൽ നടത്താനിരുന്ന ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ നവംബർ എട്ട്, ഒൻപത്, 10, 11 തീയതികളിലും 2016-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 12, 15, 16, 17 തീയതികളിലും മൂന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം നവംബർ 11, 12, 15, 16 തീയതികളിലും നടക്കും.

ഒക്ടോബർ 18, 20, 21 തീയതികളിൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഒക്ടോബർ 29, നവംബർ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.

ഒക്ടോബർ 22-ന് നടത്താനിരുന്ന ഒന്നും രണ്ടും സെമസ്റ്റർ പുതിയ സ്‌കീം-2010 അഡ്മിഷൻമുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ബി.ടെക്, ഒക്‌ടോബർ 2021 പരീക്ഷ നവംബർ 12-ന് നടക്കും. പരീക്ഷാ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

സ്‌പോട്ട്‌ അഡ്മിഷൻ

ഡോ. കെ.എൻ.രാജ് സെന്റർ ഫോർ പ്ലാനിങ്‌ ആൻഡ്‌ സെന്റർ സ്റ്റേറ്റ് ഫൈനാൻഷ്യൽ റിലേഷൻസിൽ എം.എ.ഇക്കണോമിക്‌സ് പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിനായുള്ള സീറ്റിലേക്ക്‌ സ്‌പോട്ട്‌ അഡ്മിഷനുള്ള ഇന്റർവ്യൂ ഒക്‌ടോബർ 29-ന് രാവിലെ 10-ന് നടക്കും.

പരീക്ഷാഫലം

2021 മാർച്ചിൽ നടന്ന അവസാന വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് പരീക്ഷയുടെ, സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന 2019-2021 ബാച്ച് മൂന്നാം സെമസ്റ്റർ എം.എസ്‌സി. എൻവയൺമെന്റ് സയൻസ് ആൻഡ്‌ മാനേജ്‌മെന്റ് (റഗുലർ, സപ്ലിമെന്ററി), എം.എസ്‌സി. എൻവയൺമെന്റ് സയൻസ് ആൻഡ്‌ ഡിസാസ്റ്റർ മാനേജ്‌മെന്റ് (റഗുലർ) സി.എസ്.എസ്., 2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് മൈക്രോ ബയോളജി റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സൗജന്യ പരിശീലനം

മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ പരിശീലനം എം.ജി. സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ബ്യൂറോ ആരംഭിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. ഫോൺ: 0481-2731025.