നാലാം സെമസ്റ്റർ ബി.ടെക്. (പുതിയ സ്‌കീം-2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ 10 മുതൽ നടക്കും.

നാലാം സെമസ്റ്റർ എം.എഡ്. (ദ്വിവത്സരം-2019 അഡ്മിഷൻ-റഗുലർ) പരീക്ഷകൾ ഡിസംബർ ആറിന് ആരംഭിക്കും. 30 വരെ അപേക്ഷിക്കാം.

പരീക്ഷ ഡിസംബർ 21-ന്

നവംബർ 18-ന് നടത്താനിരുന്നതും മാറ്റിവെച്ചതുമായ തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജിലെ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാംസെമസ്റ്റർ എം.എ. സംസ്‌കൃതം അഭിജ്ഞാന ശാകുന്തള ഓഫ് കാളിദാസ പരീക്ഷ ഡിസംബർ 21-ന് രാവിലെ 9.30 മുതൽ 12.30വരെ നടക്കും.

അപേക്ഷ തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റർ എൽഎൽ.ബി. പരീക്ഷകൾക്ക് 28 വരെ അപേക്ഷിക്കാം.

അപേക്ഷാ തീയതി

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറുമുതൽ പത്തുവരെ വർഷ ബി.എ. എൽഎൽ.ബി. (പഞ്ചവത്സരം-ഓണേഴ്‌സ്-2006 അഡ്മിഷൻ മുതൽ മേഴ്‌സിചാൻസ് പരീക്ഷകൾക്ക് ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽഎൽ.ബി. (ഓണേഴ്‌സ്) 2016 അഡ്മിഷൻ-റഗുലർ/2016-ന് മുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.

പരീക്ഷാഫലം

2020 നവംബറിൽ നടന്ന എട്ടാംസെമസ്റ്റർ ഡ്യുവൽ ഡിഗ്രി (ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് -മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്), 2021 ജനുവരിയിൽനടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. അനലിറ്റിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി), 2021 ജൂണിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽനടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ ആൻഡ്‌ പോളിമർ -സി.എസ്.എസ്.), 2021 സെപ്റ്റംബറിൽ നടന്ന നാലാംവർഷ ബാച്ചലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ-റഗുലർ), 2021 ജനുവരിയിൽ നടന്ന മൂന്നാംസെമസ്റ്റർ എം.എസ്‌സി. ജിയോളജി (റഗുലർ/സപ്ലിമെന്ററി/ബെറ്റർമെന്റ്), 2021 ജനുവരിയിൽനടന്ന മൂന്നാംസെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, 2021 ജനുവരിയിൽനടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. പോളിമർ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി), 2021 ജനുവരിയിൽനടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി), 2021 ജനുവരിയിൽനടന്ന മൂന്നാംസെമസ്റ്റർ എം.എസ്‌സി. ഫുഡ് ടെക്‌നോളജി ആൻഡ്‌ ക്വാളിറ്റി അഷുറൻസ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), 2021 ജനുവരിയിൽനടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി (സി.എസ്.എസ്. -റഗുലർ/സപ്ലിമെന്ററി), 2021 ജനുവരിയിൽനടന്ന മൂന്നാംസെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി (സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.