ഫെബ്രുവരി 27-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം. (2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ്- പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാ തീയതി

മൂന്നും നാലും സെമസ്റ്റർ എം.എ. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ-റഗുലർ/പ്രൈവറ്റ് അദാലത്ത്-സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ പേപ്പർ 14-സാഹിത്യ 6, പേപ്പർ 13-സാഹിത്യ 5 (കോമൺ-സംസ്‌കൃതം ജനറൽ 14) പരീക്ഷകൾ യഥാക്രമം മാർച്ച് ഒന്ന്, മൂന്ന് തീയതികളിൽ നടക്കും. നാലാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 16 മുതൽ ആരംഭിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ റീ അപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. സൈബർ ഫൊറൻസിക് (2018 അഡ്മിഷൻ റഗുലർ/2014-2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 23 മുതൽ ആരംഭിക്കും.

പരീക്ഷാഫലം

2019 ഒക്‌ടോബറിൽ നടന്ന ഏഴാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.