ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് പ്രവേശനം ഓൺലൈനായി ഉറപ്പിക്കണം. സെപ്‌റ്റംബർ ഒന്നിന് വൈകീട്ട് നാലിനകം, കോളേജധികൃതർ നിർദേശിക്കുമ്പോൾ നിശ്ചിത ഫീസടച്ച് പ്രവേശനം നേടണം.

നിശ്ചിതഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. കോളേജുകൾ പ്രവേശനം സ്ഥിരപ്പെടുത്തിയതിന്റെ തെളിവായ കൺഫർമേഷൻ സ്ലിപ്പ് എല്ലാവരും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സർവകലാശാല സ്വീകരിക്കില്ല. സെപ്റ്റംബർ രണ്ടുമുതൽ മൂന്നുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും പറ്റും.

പുനർമൂല്യനിർണയം: അപേക്ഷ 31 വരെ

ഓഗസ്റ്റ് 10-ന് പ്രസിദ്ധീകരിച്ച 2019 അഡ്മിഷൻ എം.ബി.എ. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. ഓഫ്‌ലൈനായി നേരിട്ട് അപേക്ഷിക്കണം. ഇതിനകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർ ബാലൻസ് ഫീസ് പേപ്പറൊന്നിന് 420 രൂപവീതം സർവകലാശാല ഇ-പേയ്‌മെന്റ് പോർട്ടലിൽ മിസലേനിയസ് ഓപ്ഷൻ ക്ലിക്കുചെയ്ത് ബാലൻസ് ഫീ ഓപ്ഷൻവഴി അടയ്ക്കണം. ഇ-പെയ്‌മെന്റ് രസീത് ej8@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. ഇവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.

പിഎച്ച്‌.ഡി. പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണകേന്ദ്രങ്ങളിൽ 2020-ൽ കോഴ്‌സ്‌വർക്ക് പൂർത്തിയാക്കിയ ഗവേഷകവിദ്യാർഥികൾക്കും/ 2019 പിഎച്ച്.ഡി. അഡ്മിഷൻ നേടുകയും കോഴ്‌സ്‌വർക്ക് രണ്ട് സ്പെല്ലും പൂർത്തിയാക്കുകയും ചെയ്ത ഗവേഷകവിദ്യാർഥികൾക്കും അവരുടെ പരീക്ഷയ്ക്കുള്ള അപേക്ഷയും ഫീസും പിഴയില്ലാതെ സെപ്റ്റംബർ ഒന്നുവരെയും 525 രൂപ പിഴയോടെ മൂന്നുവരെയും 1025 രൂപ പിഴയോടെ ആറുവരെയും ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകൾസഹിതം സെപ്റ്റംബർ ഒൻപതിന് വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.