എം.ജി.സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിൻ കീഴിൽ ഇതുവരെയുള്ള നാല് അലോട്ട്മെന്റ് ലിസ്റ്റുകളിൽ ഏതിലെങ്കിലും ഉൾപ്പെട്ട് ബന്ധപ്പെട്ട കോളേജുകളിൽ താത്കാലിക പ്രവേശനം നേടിയവർക്ക് കോളേജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പാക്കാൻ 25-ന്‌ വൈകീട്ട് നാലുമണി വരെ അവസരം. നിശ്ചിത സമയത്തിനകം പ്രവേശന നടപടികൾ പൂർത്തിയാക്കാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും. പ്രവേശനം ഉറപ്പാക്കി കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾ സൂക്ഷിക്കണം. നാലാം അലോട്ട്മെന്റിന്‌ശേഷം പട്ടികവിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് മാത്രമേ താൽക്കാലിക അലോട്ട്മെന്റ് അനുവദിക്കുകയുള്ളൂ.

പുതുക്കിയ പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ-2020 അഡ്മിഷൻ-റഗുലർ/സപ്ലിമെന്ററി-ദ്വിവത്സരം) പരീക്ഷകൾ ഒക്‌ടോബർ 20-ന് ആരംഭിക്കും.

പരീക്ഷാഫലം

2021 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ- റഗുലർ), 2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (2016- 2018 അഡ്മിഷൻ- സപ്ലിമെന്ററി/2015 അഡ്മിഷൻ- മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് (എം.ടി.ടി.എം.- 2019 അഡ്മിഷൻ- റഗുലർ, 2016, 2017, 2018 അഡ്മിഷൻ- സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.