2021 മാർച്ച്, ഒക്ടോബർ മാസങ്ങളിൽ നടന്ന ഒന്ന്, നാല് സെമസ്റ്റർ സി.ബി.സി.എസ്./ സി.ബി.സി.എസ്.എസ്.-റഗുലർ/റീ അപ്പിയറൻസ് ബിരുദപരീക്ഷകളുടെ പ്രാക്ടിക്കൽ 30 മുതൽ ഡിസംബർ 15 വരെ അതത് കോളേജുകളിൽ നടക്കും.

സ്പോട്ട് അഡ്മിഷൻ

സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ്‌ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ഒരു സീറ്റൊഴിവുണ്ട്. ഫോൺ: 7559085601.

പരീക്ഷാഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി, 2021 ഓഗസ്റ്റിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ എജ്യൂക്കേഷൻ (സി.എസ്.എസ്.-2019-2020 ബാച്ച്), 2021 ഒക്ടോബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ 2019-2021 ബാച്ച് ഒന്ന്, രണ്ട്, സെമസ്റ്റർ എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ്‌ ആക്ഷൻ (സപ്ലിമെന്ററി, സി.എസ്.എസ്.), 2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. ആക്ചൂറിയൽ സയൻസ് (സി.എസ്.എസ്.), 2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. എൻവയൺമെന്റൽ സയൻസ് ആൻഡ്‌ മാനേജ്‌മെന്റ് (സി.എസ്.എസ്.), 2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. സൈബർ ഫൊറൻസിക്സ് പി.ജി.സി.എസ്.എസ്. (റഗുലർ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അപേക്ഷത്തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിലിംസ് കം മെയിൻസ് കോച്ചിങ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി 30 വരെ ദീർഘിപ്പിച്ചു. ഫോൺ: 9188374553.