25-ന്‌ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി.

പരീക്ഷാകേന്ദ്രം

മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.കോം./എം.എസ് സി. (2018 അഡ്മിഷൻ- റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. ഹാൾടിക്കറ്റുകൾ ഇന്നുമുതൽ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽനിന്ന് വാങ്ങാം.

പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ മാർച്ച് 19-ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് രണ്ടുവരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും മൂന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആൻഡ്‌ സെമസ്റ്റർ- 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി- ദ്വിവത്സരം) പരീക്ഷകൾ മാർച്ച് അഞ്ചിന് നടക്കും. പിഴയില്ലാതെ ഫെബ്രുവരി 26 വരെ അപേക്ഷിക്കാം.

ഫെബ്രുവരി 17, 18, 19, 20, 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്.ഡബ്ല്യു., ബി.ബി.എ., ബി.ബി.എം., ബി.സി.എ., ബി.എസ് സി. പെട്രോകെമിക്കൽസ്, ബി.എസ് സി. കംപ്യൂട്ടർ സയൻസ്, ബി.എസ് സി. ഇലക്‌ട്രോണിക്‌സ് ആൻഡ്‌ കംപ്യൂട്ടർ ഹാർഡ്‌വേർ, ബി.എസ് സി. ഇൻഫർമേഷൻ ടെക്‌നോളജി, ബി.എസ് സി. മൈക്രോബയോളജി, ബി.എസ് സി. ബയോടെക്‌നോളജി, ബി.എസ് സി. അക്വാകൾച്ചർ പരീക്ഷകളുടെ സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് - സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ യഥാക്രമം മാർച്ച് 23, 24, 25, 26, 27, 29 തീയതികളിൽ നടക്കും.

പ്രാക്ടിക്കൽ

നാലാം വർഷ ബി.ഫാം. സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) ജനുവരി 2021 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 25 മുതൽ മാർച്ച് ആറുവരെ ഡി.പി.എസ്., സീപാസ്, ചെറുവാണ്ടൂരിലും, ഡി.പി.എസ്., സീപാസ്, പുതുപ്പള്ളിയിലും നടക്കും.

പരീക്ഷാഫലം

2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി-സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 ജൂലായിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫാർമസി സപ്ലിമെന്ററി - പുതിയ സ്‌കീം (2016 അഡ്മിഷൻ), പഴയ സ്‌കീം (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരീക്ഷാപരിശീലനം

മാനവിക വിഷയങ്ങൾക്കുള്ള യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആരംഭിക്കുന്നു. ഫോൺ: 0481-2731025.

വാക് ഇൻ ഇൻറർവ്യൂ- പ്രോഗ്രാമർ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ മൂക്-ഓർഗാനിങ് ഫാമിങ് കോഴ്‌സുമായി ബന്ധപ്പെട്ട് പ്രോഗ്രാമറുടെ(സോഫ്റ്റ്‌വേർ ഡെവലപ്പർ) ഒഴിവിലേക്ക് മാർച്ച് നാലിന് വാക് ഇൻ ഇൻറർവ്യൂ നടത്തും. വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.