മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. സി.ബി.സി.എസ്.എസ്. (2017-ന് മുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ-മേഴ്‌സി ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റ് അതത് പരീക്ഷാകേന്ദ്രങ്ങളിൽനിന്ന്‌ കൈപ്പറ്റണം.

തീയതി നീട്ടി

2017 അഡ്മിഷൻ ബി.ടെക്. നാലും അഞ്ചും സെമസ്റ്റർ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴയില്ലാതെ 28 മുതൽ 30 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ ഒന്നു വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ നാലുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതം സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനുപുറമേ അടയ്ക്കണം.

പരീക്ഷാഫലം

2021 മാർച്ചിലെ നാലാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (2016 അഡ്മിഷൻ-റഗുലർ, 2008 മുതൽ സപ്ലിമെന്ററി), 2020 മാർച്ചിലെ ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി, 2021 മാർച്ചിലെ രണ്ടാം വർഷ എം.എസ്.സി. മെഡിക്കൽ അനാട്ടമി (നോൺ സി.എസ്.എസ്.) സെമസ്റ്റർ റെഗുലർ, 2020 നവംബറിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി. ആക്ചൂറിയൽ സയൻസ് (സി.എസ്.എസ്.) രണ്ടാം സെമസ്റ്റർ (റെഗുലർ, സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്), 2020 മാർച്ചിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. ഫുഡ് ടെക്‌നോളജി ആൻഡ്‌ ക്വാളിറ്റി അഷ്വറൻസ് സപ്ലിമെന്ററി, 2020 മാർച്ചിലെ ഒന്നാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്.) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.