എം.ജി. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര-ബിരുദ പ്രവേശനത്തിനും ട്രെയിനിങ്‌ കോളേജുകളിലെ ബി.എഡ്. പ്രവേശനത്തിനുമുള്ള രണ്ടാം അലോട്ട്മെന്റ്‌ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പരീക്ഷത്തീയതി

ഒന്നാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്.-2019 അഡ്മിഷൻ-റഗുലർ) പരീക്ഷകൾ നവംബർ എട്ടിന് ആരംഭിക്കും.

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2016-ന് മുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ 29 മുതൽ നടക്കും.

പരീക്ഷാഫലം

2020 ഒക്ടോബറിലെ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ 1, 2, 3-2013-2016 അഡ്മിഷൻ റീ അപ്പിയറൻസ്), 2021 മാർച്ചിൽ നടന്ന നാലാംവർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്, 2021 മാർച്ചിലെ ഒന്നാംവർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്, 2020 മാർച്ചിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി (സി.എസ്.എസ്.) സപ്ലിമെന്ററി, 2020 മാർച്ചിലെ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (സപ്ലിമെന്ററി) എം.എസ്‌സി. അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജിയിൽ എം.എസ്‌സി. നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജി (കെമിസ്ട്രി) ബാച്ചിൽ (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിനായി സംവരണംചെയ്ത സീറ്റിലും എം.എസ്‌സി. നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജി (ഫിസിക്സ്) ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിനും എസ്.ടി. വിഭാഗത്തിനുമായി സംവരണംചെയ്ത സീറ്റിലും ഓരോ ഒഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 7907478110. സ്കൂൾ ഓഫ് പ്യുവർ ആൻഡ്‌ അപ്ലൈഡ് ഫിസിക്സിലെ എം.എസ്‌സി. ഫിസിക്സ് (2021 അഡ്മിഷൻ) ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ഫോൺ: 0481-2731043. ഇമെയിൽ: spap@mgu.ac.in

അന്തിമപട്ടിക

2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. റഗുലർ പരീക്ഷയുടെ അന്തിമ സ്ഥാനപ്പട്ടിക പ്രസിദ്ധീകരിച്ചു.