അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര-ബിരുദ, ബി.എഡ്. പ്രവേശനത്തിന്റെ ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി അടയ്ക്കേണ്ട സർവകലാശാല ഫീസടച്ച് അലോട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 26-ന് വൈകീട്ട് നാലിനകം അലോട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം.

മുൻ അലോട്മെന്റുകളിൽ സ്ഥിരപ്രവേശമെടുത്ത് നിൽക്കുന്നവർ ഒന്നാം സപ്ലിമെന്ററി അലോട്മെന്റിൽ പങ്കെടുക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ നിലവിൽ ലഭിച്ച അലോട്മെന്റിൽ തന്നെ പ്രവേശനമെടുക്കേണ്ടതാണ്. ഇത്തരക്കാരുടെ മുൻ അലോട്മെന്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ. മ്യൂസിക്-വോക്കൽ, എം.എ. മ്യൂസിക്-വീണ, എം.എ. മ്യൂസിക്-വയലിൻ, എം.എ. ഭരതനാട്യം, എം.എ. മോഹിനിയാട്ടം, എം.എ. മൃദംഗം, എം.എ. മദ്ദളം, എം.എ. കഥകളി-വേഷം എന്നീ വിഷയങ്ങളുടെ പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.

സീറ്റൊഴിവ്

സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജി വകുപ്പിൽ എം.എസ് സി. നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജി (കെമിസ്ട്രി) ബാച്ചിലേക്ക് ഒരു സീറ്റൊഴിവുണ്ട്. ഫോൺ: 9447452706.

സെന്റർ ഫോർ യോഗ ആൻഡ്‌ നാച്ചുറോപ്പതിയിൽ പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്‌സിലേക്ക് എസ്.സി. വിഭാഗത്തിൽ ആറും, എസ്.ടി. വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്. ഏതെങ്കിലും ബിരുദമാണ് യോഗ്യത. സംവരണ ഒഴിവുകൾ പുനർവിജ്ഞാപനം ചെയ്തിട്ടും നികത്താനാകാത്ത സാഹചര്യത്തിൽ ഒ.ഇ.സി., എസ്.ഇ.ബി.സി., ജനറൽ വിഭാഗക്കാരെ പരിഗണിക്കും. ഫോൺ: 9447569925.