ലോക്‌ഡൗണും അനുബന്ധ യാത്രാ നിയന്ത്രണങ്ങളും കണക്കിലെടുത്ത്, ജൂലായ് 24-നു നടത്താനിരുന്ന ബി.ടെക്. മൂന്നാം സെമസ്റ്റർ െറഗുലർ പരീക്ഷകൾ മാറ്റിെവച്ചു. പുതുക്കിയ തീയതി ഉടൻ പ്രസിദ്ധീകരിക്കും.

ബി.ടെക്. ആറാം സെമസ്റ്റർ ഓണേഴ്‌സ് ഫലം

ബി.ടെക്. ആറാം സെമസ്റ്റർ ഓണേഴ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിലെ ’ഫലങ്ങൾ’ എന്ന ടാബിലും വിദ്യാർഥികളുടെ പോർട്ടൽ ലോഗിനിലും ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 28-നകം വിദ്യാർഥികളുടെ ലോഗിൻ വഴി സമർപ്പിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പിനുള്ള ഫീസ് 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.

പിഎച്ച്.ഡി. അഡ്മിറ്റ് കാർഡ്

27-നു നടക്കുന്ന പിഎച്ച്.ഡി. പ്രവേശനപ്പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം.