രണ്ടാം സെമസ്റ്റർ യു.ജി.(സി.ബി.സി.എസ്.എസ്. 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), ബി.എസ്‌സി. സൈബർ ഫോറൻസിക് (2013-2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ ഫെബ്രുവരി 10-ന് ആരംഭിക്കും.
പുതുക്കിയ പരീക്ഷാ തീയതി
കോവിഡ് മൂലം മാറ്റിെവച്ച നാലാംസെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ്, സെമസ്റ്റർ-2018 അഡ്മിഷൻ റെഗുലർ, 2015-2017 അഡ്മിഷൻ സപ്ലിമെന്ററി-ദ്വിവത്സരം) പരീക്ഷകൾ ഫെബ്രുവരി മൂന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
2019 ഒക്‌ടോബറിലെ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ്) റെഗുലർ, സപ്ലിമെന്ററി, 2020 മേയിലെ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. ഹോം സയൻസ് ബ്രാഞ്ച് (എ) ചൈൽഡ് ഡെവലപ്‌മെന്റ് ആൻഡ് ബിഹേവിയറൽ സയൻസ്, 2020 മേയിലെ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. ഹോം സയൻസ് ബ്രാഞ്ച് (ഡി) കമ്യൂണിറ്റി ആൻഡ് ഫാമിലി സയൻസ്, 2020 മേയിലെ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. സൈക്കോളജി, 2020 മേയിലെ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.