എം.ജി.സർവകലാശാല മൂന്ന്, നാല് സെമസ്റ്റർ ബി.എ., ബി.കോം. സി.ബി.സി.എസ്.എസ്. 2017 മുൻപുള്ള അഡ്മിഷൻ- സപ്ലിമെൻ്ററി, 2012, 2013 അഡ്മിഷൻ- മേഴ്സി ചാൻസ്, പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭിക്കും. വിദ്യാർത്ഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 24 മുതൽ ഹാൾ ടിക്കറ്റ് കൈപ്പറ്റണം.

പി.എസ്.സി. പരീക്ഷാ പരിശീലനം

പി.എസ്.സി. പരീക്ഷ എഴുതുന്നവർക്കായി എം.ജി.സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. പി.എസ്.സി. നടത്തിയ പ്രാഥമിക പരീക്ഷ വിജയിച്ചവരാകണം അപേക്ഷകർ. താത്പര്യമുള്ളവർ സെപ്റ്റംബർ 25-ന് വൈകീട്ട് അഞ്ചിന് മുമ്പായി 0481-2731025 എന്ന ഫോൺ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കായിരിക്കും പ്രവേശനം.