സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ് പ്രവേശന പ്രൊവിഷണൽ ലിസ്റ്റിന്റെ വെയ്‌റ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആദ്യത്തെ 13 പേർ 25-ന് രാവിലെ 10.30-ന് നേരിട്ടെത്തി പ്രവേശനം ഉറപ്പാക്കണം. ഫോൺ: 0481-2731042.

എം.എഡ്. സി.എസ്.എസ്. പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. യോഗ്യരായവർ രേഖകൾ ഒരു പി.ഡി.എഫ്. ഫയലായി spsadmission2021@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ച് അപേക്ഷിക്കണം. ഫയൽ നെയിമായി ഒഫീഷ്യൽ പേര് ചേർക്കണം. ഫോൺ: 0481-2731042.

റാങ്ക് ലിസ്റ്റ്

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന പഞ്ചവത്സര ബി.ബി.എ.-എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

സ്‌കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ എം.എസ് സി. കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്.സി. സംവരണ സീറ്റുകളിൽ രണ്ട് ഒഴിവുണ്ട്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി അസൽ രേഖകൾ സഹിതം 25-ന് രാവിലെ 11-ന് എത്തണം. ഫോൺ: 9947745617.

പരീക്ഷാഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. കംപ്യൂട്ടർ സയൻസ് (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിവരങ്ങൾ സമർപ്പിക്കണം

ഫെബ്രുവരി/ മാർച്ച് മാസങ്ങളിൽ നടന്ന മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് പരീക്ഷകളുടെ പ്രോജക്ട്, വൈവാവോസി എന്നിവയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ സർവകലാശാല വെബ് സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോമിൽ ഒക്ടോബർ 28-നകം വിവരങ്ങൾ സമർപ്പിക്കണം.

സൗജന്യ വാക്സിനേഷൻ

28, 29 തീയതികളിൽ സർവകലാശാല കാമ്പസിൽ ’സൗജന്യ വാക്സിനേഷൻ’ നടത്തുന്നു. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഇനിയും വാക്സിൻ എടുക്കാത്തവർ ഈ അവസരം ഉപയോഗിക്കണം. 25-ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യാം. ഇതിനായി http://forms.gle/ywkBSPyeSX837Pqpq എന്ന ലിങ്കിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോറം പൂരിപ്പിച്ച് നൽകണം. തത്സമയ രജിസ്ട്രേഷനും ലഭ്യമാണ്. ഫോൺ : 0481-2731580.