2020 നവംബറിലെ രണ്ടാം സെമസ്റ്റർ എം.എസ്‌സി.-ബയോ സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ, സപ്ലിമെൻ്ററി, ഇംപ്രൂവ്മെൻ്റ് ), 2021 സെപ്തംബറിലെ നാലാം സെമസ്റ്റർ എം.എസ്‌സി.-എൻവയൺമെൻറൽ സയൻസസ് ആൻഡ്‌ മാനേജ്മെൻ്റ് (റെഗുലർ), എം. എസ്‌സി. എൻവയൺമെൻറൽ സയൻസ് ആൻഡ്‌ ഡിസാസ്റ്റർ മാനേജ്മെൻ്റ് (റെഗുലർ) മൂന്നാം സെമസ്റ്റർ എൻവയൺമെൻറൽ സയൻസ് ആൻഡ്‌ ഡിസാസ്റ്റർ മാനേജ്മെൻ്റ് (സപ്ലിമെൻ്ററി) (എൻവയൺമെൻറൽ ആൻഡ്‌ അറ്റമോസ്ഫെറിക് സയൻസസ് ഫാക്കൽറ്റി-സി.എസ്.എസ്), 2021 ജനുവരിയിലെ എം.എസ്‌സി.-ബയോ കെമിസ്ട്രി (സി.എസ്.എസ്.) മൂന്നാം സെമസ്റ്റർ (റെഗുലർ, സപ്ലിമെൻ്ററി), 2021 ജനുവരിയിലെ മൂന്നാംസെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്മെൻറ് (2019 അഡ്മിഷൻ-റെഗുലർ, 2015, 2016, 2017, 2018 അഡ്മിഷൻ-സപ്ലിമെൻ്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്), 2021 ഫെബ്രുവരിയിലെ മൂന്നാംവർഷ ബി.എസ്‌സി. നഴ്സിങ്‌-2012-2015 അഡ്മിഷൻ (സപ്ലിമെൻ്ററി), 2007-2009-അഡ്മിഷൻ-മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുതുക്കിയ പരീക്ഷാ തീയതി

15, 16 തീയതികളിൽ നടത്താനിരുന്ന ഒന്നുമുതൽ നാലാം വർഷം വരെയുള്ള ബി.ഫാം (2016-ന് മുമ്പുള്ള അഡ്മിഷൻ-സപ്ലിമെൻററി) പരീക്ഷകൾ യഥാക്രമം 24, 26 തീയതികളിലും മൂന്നാംസെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ-റഗുലർ) പരീക്ഷകൾ യഥാക്രമം ഡിസംബർ 13, 15 തീയതികളിലും നടക്കും. 16-ന് നടത്താനിരുന്ന സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ഒമ്പതാംസെമസ്റ്റർ പഞ്ച-വർഷ ബി.ബി.എ.-എൽ.എൽ.ബി. (ഒണേഴ്സ്)-2016 അഡ്മിഷൻ-റെഗുലർ പരീക്ഷകൾ ഡിസംബർ ഒൻപതിനും നടക്കും.

അഭിമുഖം 26-ന്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ്‌ റോബോട്ടിക്സ് പoനവകുപ്പിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം 26-ന് രാവിലെ 10.30-ന് സർവകലാശാല അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ 21-ാം നമ്പർ മുറിയിൽ നടക്കും.

സീറ്റൊഴിവ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജിയിൽ 2021 ബാച്ചിൽ എം.ടെക്, നാനോ സയൻസസ് ആൻഡ്‌ ടെക്നോളജി കോഴ്‌സിൽ ജനറൽ, ഈഴവ, ധീവര, എച്ച്.ഒ.ബി.സി., എൽ.സി. എന്നീ വിഭാഗങ്ങളിലും എം.എസ്.സി. നാനോ സയൻസ് ആൻഡ്‌ നാനോ ടെക്നോളജിയിൽ (ഫിസിക്സ്) ഇ.ഡബ്ലിയു. എസ്. വിഭാഗത്തിലും എം.എസ്‌സി. നാനോ സയൻസ് ആൻഡ്‌ നാനോ ടെക്നോളജിയിൽ (കെമിസ്ട്രി) ജനറൽ, ഈഴവ, മുസ്‍‌ലിം വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. ഫോൺ-9447452706

സെമിനാർ നാളെ മുതൽ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെൻ്റ് ആൻഡ്‌ ബിസിനസ് സ്റ്റഡീസിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ ബുധനാഴ്ച രാവിലെ ഒൻപതിന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9447997279, 7907464934.