അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം പരീക്ഷാകേന്ദ്രം വിവരം വെബ്സൈറ്റിൽ ലഭ്യമാണ്.

പുതുക്കിയ പരീക്ഷത്തീയതി

21-ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്., രണ്ടാം സെമസ്റ്റർ ബി.വോക്., ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം പരീക്ഷകൾ യഥാക്രമം ജൂലായ്‌ 28, ഓഗസ്റ്റ് നാല്, ഓഗസ്റ്റ് ആറ് തീയതികളിൽ നടക്കും.

പരീക്ഷത്തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടും നാലും സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ ബി.വോക്. പരീക്ഷയ്ക്ക് അപേക്ഷിക്കാം.

വിവിധ നിയമബിരുദ കോഴ്സുകളുടെയും ബി.എ. ക്രിമിനോളജിയുടെയും പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സമയമായി.

ഒന്നാം സെമസ്റ്റർ എം.എഡ്. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ സൈബർ ഫൊറൻസിക് യു.ജി. പരീക്ഷകൾക്ക് അപേക്ഷിക്കാം.

പരീക്ഷാഫലം

2020 മാർച്ചിൽ നടന്ന രണ്ടാംവർഷ ബി.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.റ്റി.) സപ്ലിമെന്ററി (പുതിയ സ്കീം)

പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. ഫലം പ്രസിദ്ധീകരിച്ചു.

സീനിയർ റിസർച്ച് ഫെലോ ഒഴിവ്

പരിസ്ഥിതിശാസ്ത്ര വകുപ്പിൽ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ നടത്തുന്ന ഒരു പ്രോജക്ടിന്റെ ഭാഗമായി സീനിയർ റിസർച്ച്‌ ഫെലോയുടെ ഒരു ഒഴിവുണ്ട്. അപേക്ഷയുടെ മാതൃകയും മറ്റ് വിശദാംശങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.