20-ന് ആരംഭിച്ച മൂന്ന്/നാല് സെമസ്റ്റർ ബി.എ. പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയ്ക്ക് കട്ടപ്പന ഗവണ്മെന്റ് കോളേജിന്റെ സബ്‌സെന്ററായ രാജാക്കാട് സാൻജോ കോളേജിൽ പരീക്ഷയെഴുതുന്ന രജിസ്റ്റർ നമ്പർ 170050018421 മുതൽ 170050018478 വരെയുള്ള വിദ്യാർഥികൾ 27 മുതൽ കുമളി സഹ്യജ്യോതി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷയെഴുതണം.
എം.ജി. പി.ജി. പ്രവേശനം
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഏകജാലകംവഴി പി.ജി. പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെന്റിന് 26-ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവരുൾപ്പെടെ എല്ലാവർക്കുമായാണ് ഫൈനൽ അലോട്ട്‌മെന്റ്. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെ പുതുതായി ഓപ്ഷനുകൾ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് വെബ്സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻചെയ്യണം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം.
ഫൈനൽ അലോട്ട്മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. ലോഗിൻചെയ്തശേഷം അപേക്ഷകന് നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം. പുതുതായി ഓപ്ഷനുകൾ നൽകാം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക.
ഫൈനൽ അലോട്ട്മെന്റിന്റെ ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് 29-ന് പ്രസിദ്ധീകരിക്കും. അന്നേദിവസം ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം.
പുതുക്കിയ പരീക്ഷത്തീയതി
2020 ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്നതും കോവിഡ്-19 വ്യാപനംമൂലം മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ എം.എസ്.സി. (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് (സി.എസ്.എസ്.) പരീക്ഷകൾ 27-ന് ആരംഭിക്കും.
പി.ജി. പ്രത്യേക പരീക്ഷ 27 മുതൽ
കോവിഡ് 19 നിയന്ത്രണങ്ങൾമൂലം നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾക്ക് ഹാജരാകാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി നടത്തുന്ന പ്രത്യേക പരീക്ഷ ഗൂഗിൾഫോം മുഖേന പ്രസിദ്ധീകരിച്ചിരുന്ന 13 പരീക്ഷാകേന്ദ്രങ്ങളിൽ 27-ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പരീക്ഷത്തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്കീം-2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീ അപ്പിയറൻസ്) യു.ജി. പരീക്ഷകൾ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.
ഇന്റേണൽ റീഡു
ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക്. (2010-നുമുമ്പുള്ള അഡ്മിഷൻ, 2010-നുശേഷമുള്ള അഡ്മിഷൻ) ഇന്റേണൽ റീഡുവിന് ജനുവരി 30 വരെ അപേക്ഷിക്കാം.