സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 19 മുതൽ നടക്കും. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് ഒന്നുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപവീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനുപുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ
ഒന്നും നാലും വർഷ ബി.എഫ്.എ. മാർച്ച് 2021 പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് ഒന്നുമുതൽ 26 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.
എം.ടെക്. പ്രവേശനം
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിന്റെ കീഴിൽ എനർജി സയൻസിൽ എം.ടെക്. ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. 28-ന് പ്രവേശനനടപടികൾ അവസാനിക്കും. മാർച്ച് ആദ്യവാരംമുതൽ ക്ലാസുകൾ ആരംഭിക്കും. ഫോൺ: 0481-2733595. Email id: cat@mgu.ac.in
ബി.കോം പ്രൈവറ്റ് ഹാൾടിക്കറ്റ്
25-ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.കോം. പ്രൈവറ്റ് സി.ബി.സി.എസ്. പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ (സപ്ലിമെന്ററി, 2017, 2018 അഡ്മിഷൻ) ചൊവ്വാഴ്ചമുതൽ മുഖ്യ പരീക്ഷാകേന്ദ്രങ്ങളിൽനിന്ന് വിതരണംചെയ്യും. പരീക്ഷാകേന്ദ്രങ്ങളുടെ ക്രമീകരണങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
2021 ജനുവരിയിൽ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ (2019-2020 ബാച്ച്-എൻവയൺമെന്റ് മാനേജ്‌മെന്റ്-സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.