ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ സീറ്റ് ലഭിച്ച അപേക്ഷകർ സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് ഒക്‌ടോബർ 23-ന് വൈകീട്ട് നാലിന് മുൻപായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. നിശ്ചിതസമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാകും. നിലവിൽ മുൻ അലോട്ട്മെന്റുകളിലോ മറ്റ് ക്വാട്ടകളിലോ പ്രവേശനം നേടിയവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ സീറ്റ് കിട്ടിയിട്ടുണ്ടെങ്കിൽ അവരുടെ ആദ്യപ്രവേശനം റദ്ദായതിനാൽ നിർബന്ധമായും സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. പ്രിൻസിപ്പൽമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

അപേക്ഷ തീയതി നീട്ടി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റെഗുലർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28-നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 29-നും അപേക്ഷിക്കാം.

അപേക്ഷ തീയതി

നാലാം സെമസ്റ്റർ എം.എ. (പ്രിന്റ് ആൻഡ്‌ ഇലക്‌ട്രോണിക്‌സ് ജേണലിസം -2019 അഡ്മിഷൻ - റെഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി പരീക്ഷയ്ക്ക് പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28-നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 29-നും അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എം.സി.എ. പരീക്ഷ (2018 അഡ്മിഷൻ -റെഗുലർ, 2017 അഡ്മിഷൻ - സപ്ലിമെന്ററി, ലാറ്ററൽ എൻട്രി 2019 അഡ്മിഷൻ - റെഗുലർ/ 2017 അഡ്മിഷൻ -സ്‌പെഷൽ ബാച്ച്/ 2018 അഡ്മിഷൻ -സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ എം.സി.എ. സപ്ലിമെന്ററി 2015 അഡ്മിഷൻ (അഫിലിയേറ്റഡ് കോളേജുകൾ, സി.പി.എ.എസ്), 2016 അഡ്മിഷൻ - അഫിലിയേറ്റഡ് കോളേജുകൾ, 2014 അഡ്മിഷൻ - മേഴ്‌സി ചാൻസ്, ഒഴിവുള്ള സീറ്റുകളിലേക്കുള്ള ലാറ്ററൽ എൻട്രി സപ്ലിമെന്ററി -2017 അഡ്മിഷൻ, 2016 അഡ്മിഷൻ (അഫിലിയേറ്റഡ് കോളേജുകൾ, സി.പി.എ.എസ്.), 2015 അഡ്മിഷൻ മേഴ്‌സി ചാൻസ് പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴകൂടാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28-നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 29-നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും മറ്റുള്ളവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി അടയ്ക്കണം. മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്‌പെഷൽ ഫീസും അടയ്ക്കണം.

സീറ്റൊഴിവ്

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ്‌ ആക്‌ഷൻ എന്ന കോഴ്‌സിൽ എസ്‌സി. വിഭാഗക്കാർക്കായി സംവരണംചെയ്ത സീറ്റിൽ ഒരു ഒഴിവുണ്ട്. താത്‌പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 22, 25 തീയതികളിൽ രാവിലെ 11.30-ന് പഠനവകുപ്പിൽ ഹാജരാകണം. വിശദവിവരം 0481-2731034 എന്ന ഫോൺ നമ്പറുകളിലും www.sobs.mgu.ac.in എന്ന വെബ് സൈറ്റിലും ലഭിക്കും.

എക്‌സ്റ്റേണൽ പരീക്ഷ

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്.) 2019-21 എക്‌സ്റ്റേണൽ പരീക്ഷകൾ ഒക്‌ടോബർ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28-നും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.

സ്‌പോട്ട് അഡ്മിഷൻ

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ്‌ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ 2021-22 അധ്യയന വർഷത്തിലെ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്‌ടോബർ 26-ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരത്തിന് ഫോൺ: 0481-2731039, 9447588931.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ്.സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്‌മെന്റ് (സി.എസ്.എസ്.) സപ്ലിമെന്ററി, രണ്ടാം സെമസ്റ്റർ എം.എസ്.സി. എൻവയൺമെന്റൽ സയൻസ് ആൻഡ്‌ മാനേജ്‌മെന്റ് (സി.എസ്.എസ്.), രണ്ടാംവർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ മൈക്രോബയോളജി (നോൺ സി.എസ്.എസ്.) റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.