അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പെരുന്നാൾ പ്രമാണിച്ച് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 25-ന് പ്രാദേശിക അവധിയായതിനാൽ അതിരമ്പുഴ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സർവകലാശാല ഓഫീസുകൾ, ഡിപ്പാർട്ട്‌മെന്റുകൾ, സ്‌കൂളുകൾ, സെന്ററുകൾ എന്നിവയ്ക്ക് അന്നേദിവസം അവധിയായിരിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്തിന് പുറത്തുള്ള സർവകലാശാല സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
പരീക്ഷാതീയതി
2020 ജൂണിൽ നടത്താനിരുന്നതും കോവിഡ്-19 വ്യാപനം മൂലം മാറ്റിവെച്ചതുമായ നാലാം സെമസ്റ്റർ എം.എ./എം.സി.ജെ./എം.എം.എച്ച്./എം.എസ്.ഡബ്ല്യു., എം.എച്ച്.എം. ആൻഡ് എം.ടി.എ./ എം.ടി.ടി.എം. (2018 അഡ്മിഷൻ റഗുലർ/ 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്- സി.എസ്.എസ്.) പരീക്ഷകൾ ജനുവരി 27 മുതൽ നടക്കും.
2020 ജൂണിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ് സി. (2018 അഡ്മിഷൻ റഗുലർ/ 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്- സി.എസ്.എസ്.) പരീക്ഷകൾ ജനുവരി 27 മുതൽ നടക്കും. 2020 ജൂണിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.കോം (2018 അഡ്മിഷൻ റഗുലർ/ 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് - സി.എസ്.എസ്.) പരീക്ഷ ജനുവരി 27 മുതൽ നടക്കും.
സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ രണ്ടാം സെമസ്റ്റർ എം.എ. (റഗുലർ) പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് പരീക്ഷകൾ ഫെബ്രുവരി 10 മുതൽ ആരംഭിക്കും.
പരീക്ഷാഫലം
2019 ഒക്‌ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ, 2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. മലയാളം (സി.എസ്.എസ്.) പരീക്ഷ, 2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. പ്ലാന്റ് ബയോടെക്‌നോളജി (റഗുലർ) എന്നീ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.