എം.ജി.സർവകലാശാല സെപ്റ്റംബർ 22, 24 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം.(സി.ബി.സി.എസ്.എസ്. 2017 അഡ്മിഷന് മുമ്പുള്ളവർ-സപ്ലിമെന്ററി/2012-13 അഡ്മിഷൻ-മേഴ്‌സി ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ 22, 25 തീയതികളിലേക്ക് മാറ്റി. അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും സെപ്തംബർ 22 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാംസെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആൻഡ്‌ സെമസ്റ്റർ-2020 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി-ദ്വിവത്സരം) പരീക്ഷയും മാറ്റി.

എം.ജി.ബിരുദ പ്രവേശനം: നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എം.ജി.സർവകലാശാലയോട് അഫിലിയേറ്റുചെയ്ത ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളിൽ ബിരുദപ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

സപ്ലിമെന്ററി അലോട്ട്മെന്റ് ഒക്‌ടോബർ 12 മുതൽ

ഒന്നാം സെമസ്റ്റർ ബിരുദപ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള ഓപ്ഷൻ രജിസ്‌ട്രേഷന് ഒക്‌ടോബർ 12മുതൽ 18വരെ അവസരം. വിവിധ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം സർവകലാശാല പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എം.എഡ്. 2020 അഡ്മിഷൻ- റഗുലർ/2020ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി (ദ്വിവത്സരം) പരീക്ഷയ്ക്ക് അപേക്ഷിക്കാം.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ എം.എഡ്. (2019 അഡ്മിഷൻ - റെഗുലർ-ദ്വിവത്സരം) പരീക്ഷകൾ സെപ്റ്റംബർ 30-ന് ആരംഭിക്കും. ആറാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം-2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പുതുക്കിയ പരീക്ഷ സെപ്റ്റംബർ 29മുതൽ നടക്കും.

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടന്ന നാലാംവർഷ ബി.എസ്‌സി. നഴ്‌സിങ്‌ ബിരുദ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.