2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് (റഗുലർ-2019 അഡ്മിഷൻ/2016 അഡ്മിഷൻ മാത്രം സപ്ലിമെന്ററി (മേഴ്‌സി ചാൻസ്) പരീക്ഷ, 2020 മാർച്ചിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. ഓപ്പറേഷൻസ് റിസർച്ച് ആൻഡ്‌ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്), 2021 സെപ്റ്റംബറിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസ് നടത്തിയ രണ്ടും മൂന്നും സെമസ്റ്റർ റീ-അപ്പിയറൻസ് ആൻഡ്‌ നാലാം സെമസ്റ്റർ റഗുലർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.ജി.സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം.) പ്രോഗ്രാമിൽ 2021-22 ബാച്ചിൽ എസ്.സി., എസ്.ടി. വിഭാഗങ്ങൾക്കായുള്ള ഒന്നുവീതം സീറ്റുകളിൽ ഒഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 0481-2732922, 9847700527.

സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷനിൽ നടത്തുന്ന എം.എ.സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ്‌ ആക്ഷൻ എന്ന കോഴ്‌സിൽ എസ്.ടി. വിഭാഗക്കാർക്കായി സംവരണംചെയ്ത സീറ്റിൽ ഒരു ഒഴിവുണ്ട്. വിശദവിവരം 0481-2731034 എന്ന ഫോൺ നമ്പറുകളിലും www.sobs.mgu.ac.in എന്ന വെബ് സൈറ്റിലും ലഭിക്കും.

സ്കൂൾ ഓഫ് പ്യുവർ ആൻഡ്‌ അപ്ലൈഡ് ഫിസിക്‌സിലെ എം.എസ്‌സി. ഫിസിക്‌സ് (2021 അഡ്മിഷൻ) ബാച്ചിൽ എസ്.ടി.വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. സർവകലാശാല പി.ജി. പ്രവേശനത്തിന് 2021 പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ വിദ്യാർഥികൾ അസൽ യോഗ്യതാ രേഖകളുമായി ഒക്‌ടോബർ 22-ന് വൈകീട്ട് മൂന്നിന് പഠനവകുപ്പിൽ നേരിട്ടെത്തണം. ഫോൺ: 0481-2731043.

സിവിൽ സർവീസസ് പരിശീലനം

എം.ജി.സർവകലാശാലയ്ക്കുകീഴിലുള്ള സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സിവിൽ സർവീസ് പ്രിലിംസ് കം-മെയിൻസ്-കോച്ചിങ്‌ പ്രോഗ്രാമിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റഗുലർ, ഈവനിങ്‌ ബാച്ചുകൾക്കു പുറമേ ഫൗണ്ടേഷൻ ക്ലാസുകൾക്കും പ്രവേശനംനേടാം. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകൾ നവംബർ 24 വരെ സമർപ്പിക്കാം. ജനറൽ വിഭാഗത്തിൽപ്പെടുന്നവർക്ക് 30,000 രൂപയും പട്ടികവിഭാഗങ്ങളിൽപ്പെടുന്നവർക്ക് 15,000 രൂപയുമാണ് കോഴ്‌സ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188374553, ഇ-മെയിൽ -civilserviceinstitute@mgu.ac.in