മഹാത്മാഗാന്ധി സർവകലാശാലയുടെ മാർച്ച് 16, 18 തീയതികളിലെ ആറാം സെമസ്റ്റർ യു.ജി. (റഗുലർ/പ്രൈവറ്റ്) പരീക്ഷ, കോവിഡ് നിയന്ത്രണം മൂലം എഴുതാൻ കഴിയാത്തവർക്കായി പ്രത്യേക പരീക്ഷ നടത്തും. സർവകലാശാലാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോമിലെ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്ത് ഒക്‌ടോബർ 26-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർഥികളും പരീക്ഷയെഴുതിയ വിദ്യാർഥികളും പ്രത്യേക പരീക്ഷയെഴുതാൻ അർഹരല്ല. വിശദവിവരം സർവകലാശാലാ വെബ്‌സൈറ്റിൽ.<

രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ പരീക്ഷയെഴുതണം

മഹാത്മാഗാന്ധി സർവകലാശാല ഒക്‌ടോബർ മുതൽ പ്രസിദ്ധീകരിച്ച പരീക്ഷാവിജ്ഞാപനപ്രകാരമുള്ള (പുനഃക്രമീകരിച്ചത് ഉൾപ്പെടെ) പരീക്ഷകൾക്ക് വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. മറ്റു പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതല്ല.