അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ-റഗുലർ/ 2015 അഡ്മിഷൻ-സപ്ലിമെന്ററി), ബി.എ-എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ-സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി)-എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് 2011 അഡ്മിഷൻ-സപ്ലിമെന്ററി, ബി.ബി.എ.-എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ-റഗുലർ/ 2015 അഡ്മിഷൻ-സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ-എൽ.എൽ.ബി. (ഓണേഴ്‌സ്-2013, 2014 അഡ്മിഷൻ-സപ്ലിമെന്ററി), ബി.കോം.-എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ-റഗുലർ/ 2015 അഡ്മിഷൻ-സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം.-എൽ.എൽ.ബി. (ഓണേഴ്‌സ്-2013, 2014 അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 13-ന് ആരംഭിക്കും.

പരീക്ഷാഫലം

2021 ജൂലായിൽ നടന്ന ഏഴാം സെമസ്റ്റർ ബി.ടെക്. (സീപാസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷ, ഒന്നാം സെമസ്റ്റർ എം.ഫിൽ. കെമിസ്ട്രി-ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സി.എസ്.എസ്.) പരീക്ഷ, ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി) എം.എ.ജെ.എം.സി., എം.സി.ജെ. പരീക്ഷ, മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (പി.ജി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷ, ഫെബ്രുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. പഞ്ചവത്സരം (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ റോബോട്ടിക്സ് വകുപ്പിൽ എം.എസ്‌സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ മെഷീൻ ലേണിങ്‌ പ്രോഗ്രാമിൽ (2021 അഡ്മിഷൻ) ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 9446459644.

സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്സ്, സ്കൂൾ ഓഫ് ഡേറ്റ അനലിറ്റിക്സ് വകുപ്പുകളിൽ 2021 അധ്യയനവർഷം ആരംഭിക്കുന്ന എം.എസ്‌സി. മാത്തമാറ്റിക്സ്, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‌സി. ഡേറ്റ സയൻസ് ആൻഡ്‌ അനലിറ്റിക്സ് കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 9447569925.

എസ്.സി. വിഭാഗത്തിലുള്ള ആറും എസ്.ടി. വിഭാഗത്തിലുള്ള രണ്ടും ഒഴിവുകളിലേക്കുള്ള പ്രവേശനം നവംബർ 23-ന് വൈകീട്ട് 3.30 വരെ നടക്കും. താത്പര്യമുള്ളവർ അസൽ യോഗ്യതാരേഖകളുമായി ഭരണവിഭാഗം ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9447569925.