എം.ജി. സർവകലാശാലയിൽ പുതുതായി ആരംഭിച്ച എനർജി സയൻസ് ആൻഡ്‌ ടെക്നോളജി, നാനോ സയൻസ് ആൻഡ്‌ ടെക്നോളജി എം.ടെക്. പ്രോഗ്രാമുകൾക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ അംഗീകാരം.

അർഹരായ കുട്ടികൾക്ക് വിദേശങ്ങളിലെ പ്രമുഖ ഗവേഷണസ്ഥാപനങ്ങളിൽ പ്രോജക്ടുകൾ ചെയ്യുന്നതിനുള്ള അവസരവും ലഭിക്കും. കോഴ്സുകൾക്ക് www.cat.mgu.ac.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം ജൂലായ് 23-ന് ഉച്ചയ്ക്ക് 12 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് 0481-2733595, 9188661784. ഇ മെയിൽ cat@mgu.ac.in

സി.എ.റ്റി. അപേക്ഷത്തീയതി നീട്ടി

എം.ജി. സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ്‌സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ്‌ സ്പോർട്‌സ്, എം.എഡ്., എം.ടെക്., ബി.ബി.എ. എൽ.എൽ.ബി. പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമികവർഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂലായ് 23-ന് ഉച്ചയ്ക്ക് 12 വരെ നീട്ടി.

പ്രാക്ടിക്കൽ

സീപാസിലെ ആറാം സെമസ്റ്റർ ബി.ടെക്. (2017 അഡ്മിഷൻ-റഗുലർ, 2017-നുമുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് 26-ന് തൊടുപുഴയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും.

അപേക്ഷത്തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ എം.സി.എ. പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലായ് 22 വരെയും 525 രൂപ പിഴയോടെ ജൂലായ് 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലായ് 24 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ (2019-നുമുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി), അഞ്ചാംസെമസ്റ്റർ (2018 അഡ്മിഷൻ-റഗുലർ/2017 അഡ്മിഷൻ-ഇംപ്രൂവ്‌മെന്റ്/2017-നുമുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി) ബി.ആർക്. പരീക്ഷകൾക്ക് പിഴയില്ലാതെ ഓഗസ്റ്റ് നാലുവരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് അഞ്ചുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് ആറുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപവീതവും (പരമാവധി 210 രൂപ) സി.വി.ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.