മഹാത്മാഗാന്ധി സർവകലാശാല 21-ന് നടത്താൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.

പുതുക്കിയ പരീക്ഷാ തീയതി

26-ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2018, 2017 അഡ്മിഷൻ-റീ-അപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2018, 2017 അഡ്മിഷൻ-റീ-അപ്പിയറൻസ്) യു.ജി. പരീക്ഷകൾ 27-ന് നടക്കും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷ ഓഗസ്റ്റ് 4 മുതൽ

ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2020 അഡ്മിഷൻ- റഗുലർ/2019, 2018 അഡ്മിഷൻ - സപ്ലിമെന്ററി/2009 അഡ്മിഷൻ മുതൽ മേഴ്‌സി ചാൻസ്- അഫിലിയേറ്റഡ് കോളേജുകൾ/സീപാസ്) പരീക്ഷകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും. പിഴയില്ലാതെ ജൂലായ് 23 വരെയും 525 രൂപ പിഴയോടെ ജൂലായ് 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലായ് 27 വരെയും അപേക്ഷിക്കാം.

അപേക്ഷ 21 വരെ

ജൂലായ് 26-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പി.ജി. പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റത്തിനായി ജൂലായ് 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി 22 വരെ നീട്ടിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.