മഹാത്മാഗാന്ധി സർവകലാശാലാപരിധിയിലെ കോളേജുകളിൽ പി.ജി. പ്രവേശനത്തിനുള്ള മൂന്നാം ഫൈനൽ ഓപ്ഷൻ രജിസ്‌ട്രേഷൻ/ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 26 വൈകീട്ട് മൂന്നുവരെ നടത്താം. റാങ്ക് ലിസ്റ്റ് പ്രകാരം പ്രവേശനം ഫെബ്രുവരി 27-ന് വൈകീട്ട് നാലുവരെ ബന്ധപ്പെട്ട കോളേജുകളിൽ നടത്തും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ ഫെബ്രുവരി 27-ന് തന്നെ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശനസാധ്യത മനസ്സിലാക്കി കോളേജുകൾ നിഷ്‌കർഷിക്കുന്ന സമയത്തിനുമുൻപായി പ്രവേശനം നേടണം. കോളേജ് നിഷ്‌കർഷിക്കുന്ന സമയത്ത് ഹാജരാകാത്തവരുടെ പ്രവേശനം റദ്ദാക്കുന്നതും തുടർറാങ്കിലുള്ളവരെ പ്രവേശനത്തിന് പരിഗണിക്കുന്നതുമായിരിക്കും. പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനം ഫെബ്രുവരി 27-ന് പൂർത്തീകരിക്കും.
പുതുക്കിയ പരീക്ഷാതീയതി
ഫെബ്രുവരി 20-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി. (2019 അഡ്മിഷൻ റഗുലർ - അഫിലിയേറ്റഡ് കോളേജുകൾ), രണ്ടാം സെമസ്റ്റർ ബി.വോക്. (2018 അഡ്മിഷൻ റഗുലർ - പുതിയ സ്‌കീം) പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 22, മാർച്ച് ഒന്ന് തീയതികളിൽ നടക്കും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷാതീയതി
നാലാം വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 17 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 24 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനുപുറമെ അടയ്ക്കണം.
പരീക്ഷാഫലം
2021 ജനുവരിയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ. മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ), എം.ഫിൽ ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ), എം.ഫിൽ. തിയേറ്റർ ആർട്‌സ് (ഫൈൻ ആർട്‌സ്) (2018-2019-സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.