20 മുതൽ 22 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആറ്, ഏഴ്, എട്ട് സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ സൂക്ഷ്മപരിശോധന മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷാഫലം

2019 ഒക്‌ടോബറിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ്‌സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

എം.ബി.എ. പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ്‌ ബിസിനസ് സ്റ്റഡീസിലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എം.ബി.എ.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 0481-2732288, ഇ-മെയിൽ: smbsmgu@yahoo.co.in, citadhelp@mgu.ac.in (Technical Support), Website: www.admission.mgu.ac.in